You are Here : Home / News Plus

പ്ലസ്ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന്

Text Size  

Story Dated: Tuesday, May 13, 2014 05:24 hrs UTC

പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വൈകുന്നേരം മൂന്നിന് പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഫലപ്രഖ്യാപനം നടത്തും. മാര്‍ച്ച് മൂന്നു മുതല്‍ 22 വരെയായി നടന്ന പ്ളസ്ടു പരീക്ഷയെഴുതിയത് 4,33,177 വിദ്യാര്‍ഥികളാണ്. ഇതില്‍ 3,42,410 പേര്‍ റെഗുലര്‍ വിഭാഗത്തിലും 65,758 പേര്‍ ഓപണ്‍ സ്കൂള്‍ വിഭാഗത്തിലും 25,009 പേര്‍ കമ്പാര്‍ട്ടുമെന്‍റലായും പരീക്ഷ എഴുതി. റെഗുലര്‍ വിഭാഗത്തില്‍ എഴുതിയവരില്‍ 1,80,611 പേര്‍ ആണ്‍കുട്ടികളും 1,61,799 പേര്‍ പെണ്‍കുട്ടികളുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് വന്ന കൂട്ട അവധികളും കാരണം ഇത്തവണ ഏപ്രില്‍ എട്ടു മുതല്‍ 21 വരെ മൂല്യനിര്‍ണയ ക്യാമ്പിന് അവധിയായിരുന്നു. എന്നിട്ടും ഫലപ്രഖ്യാപനത്തില്‍ കാലതാമസമുണ്ടായില്ളെന്നത് ഹയര്‍സെക്കന്‍ഡറി പരീക്ഷാവിഭാഗത്തിന്‍െറ നേട്ടമായി. 67 കേന്ദ്രീകൃത ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്. എന്‍ജിനീയറിങ് പ്രവേശപരീക്ഷക്ക് പരിഗണിക്കുന്നതിനാല്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണയമാണ് നടത്തുന്നത്. പ്ലസ് വണ്‍ പരീക്ഷാഫലം ജൂണ്‍ മധ്യത്തോടെ പ്രസിദ്ധീകരിക്കാനാകുമെന്ന് പരീക്ഷാ സെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ പറഞ്ഞു. പരീക്ഷാഫലം www.dhsekerala.gov.in, www.kerala.gov.in, www.keralaresults.nic.in, www.itschool.gov.in, www.prd.kerala.gov.in, www.examresults.net എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.