You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്ഖനനം നിര്‍ത്തി

Text Size  

Story Dated: Sunday, May 04, 2014 10:47 hrs UTC



പത്മനാഭസ്വാമി ക്ഷേത്രത്തിലെ വടക്കെ നടയില്‍ നടന്നുവരുന്ന പുരാവസ്തു വകുപ്പിന്‍റെ ഉത്ഖനനം നിര്‍ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍  ഉത്ഖനനം നിര്‍ത്തിവച്ചു. ഭരണസമിതിയുടെ അനുമതി വാങ്ങാതെയാണ് ഉത്ഖനനം നടത്തിയതെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വടക്കെനടയിലെ ഉത്ഖനനം നിര്‍ത്തിവെച്ചത്.
ഉത്ഖനനം ക്ഷേത്രസുരക്ഷയെ പ്രതികൂലമായി ബാധിക്കും. ക്ഷേത്ര സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ക്ഷേത്രത്തിലെ കാണിക്ക ബുധനാഴ്ച എണ്ണി തിട്ടപ്പെടുത്താനും ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.