You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിന് ഉന്നത ബന്ധം: സംശയമുന രാജകുടുംബത്തിലേക്ക്

Text Size  

Story Dated: Saturday, April 19, 2014 09:48 hrs UTC

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിന് ഉന്നത ബന്ധമുണ്‌ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയത് മണ്ണില്‍ കലര്‍ത്തിയാണ്. തഞ്ചാവൂര്‍ ജൂവലേഴ്‌സാണ് സ്വര്‍ണം കടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വര്‍ണം മിനുക്കാന്‍ കരാറുള്ള ഇവര്‍ പണി ചെയ്യുന്നതിനിടെ ഉടയാഭരണങ്ങളില്‍ നിന്ന് താഴെ വീഴുന്ന സ്വര്‍ണതരികള്‍ മണലില്‍ കലര്‍ത്തിക്കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രം ജീവനക്കാരില്‍ നിരവധിപേര്‍ക്കും ഇതില്‍ പങ്കുണ്‌ടെന്നും മൊഴി ലഭിച്ചിട്ടുണ്‌ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 പത്മനാഭ സ്വാമിയെ അലങ്കരിക്കുന്ന കടുശര്‍ക്കര യോഗം കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. 12,008 സാളഗ്രാമം ഉള്‍ക്കൊള്ളുന്ന അമൂല്യ കൂട്ടാണ് കടുശര്‍ക്കര യോഗം . നാലമ്പലത്തിലെ കാവല്‍ക്കാരന്റെ മുറിയില്‍ പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ഇവ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പത്മനാഭ സ്വാമിക്ക് നിവേദ്യം നല്‍കുന്ന പാത്രം ഓട്ട വീണതാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്. പഴം ഉപയോഗിച്ചാണ് പാത്രത്തിന്റെ ഓട്ട അടച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്ന് കടത്തിയ സ്വര്‍ണം കൊട്ടാരത്തിലാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.