You are Here : Home / News Plus

സ്വകാര്യ ടെലികോം കമ്പനികളിലും സിഎജി ഓഡിറ്റിങ് നടത്താമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Thursday, April 17, 2014 04:38 hrs EDT

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളിലും സിഎജി ഓഡിറ്റിങ് നടത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ടെലികോം കമ്പനികള്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അസോസിയേഷന്‍ ഓഫ് യുണിഫൈഡ് ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ട്രായി നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നതായും ധനകാര്യകണക്കുകള്‍ സിഎജിക്ക് നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും ഇവര്‍ കോടതിയില്‍ വാദിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.