You are Here : Home / News Plus

121 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്

Text Size  

Story Dated: Thursday, April 17, 2014 12:11 hrs EDT

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചാംഘട്ട വോട്ടെടുപ്പു നടക്കുന്ന ഇന്ന് 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങള്‍ ജനവിധിയെഴുതും. കര്‍ണാടക, രാജസ്ഥാന്‍, ബിഹാര്‍, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, യു.പി, ഒഡിഷ,ബംഗാള്‍, മണിപ്പൂര്‍, കശ്മീര്‍ എന്നിവിടങ്ങളിലെ ഒരുവിഭാഗം സീറ്റുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. ഒഡിഷ നിയമസഭയിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ ഒറ്റ ഘട്ടമായാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. 22 മണ്ഡലങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍, ആറിടങ്ങളില്‍ ജനതാദള്‍ എസ് കൂടി ഉള്‍പ്പെടുന്ന ശക്തമായ ത്രികോണ മത്സരമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും മുഴുവന്‍ സീറ്റുകളിലും ദള്‍ 24 സീറ്റിലും മത്സരിക്കുന്നു. ദേശീയ പാര്‍ട്ടികള്‍ രണ്ടും ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്ന സംസ്ഥാനം കൂടിയാണ് കര്‍ണാടക. ബി.ജെ.പിയില്‍നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്, ആധാര്‍ ഉപജ്ഞാതാവ് നന്ദന്‍ നിലേകനി, നടന്‍ ശത്രുഘ്നന്‍ സിന്‍ഹ, മേനക ഗാന്ധി, ജ്യോതിരാദിത്യസിന്ധ്യ, ഫുട്ബാളര്‍ ബൈചൂങ് ബൂട്ടിയ, ലാലുവിന്‍െറ മകള്‍ മിസ ഭാരതി തുടങ്ങിയവരുടെ ലോക്സഭാ പ്രവേശ കാര്യം ഇന്ന് തീരുമാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.