You are Here : Home / News Plus

എസ് എസ് എല്‍സിക്ക് 95.47 ശതമാനം

Text Size  

Story Dated: Wednesday, April 16, 2014 06:06 hrs EDT

2013 -14 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.നാലരലക്ഷം കുട്ടികള്‍ ആണ് മൊത്തം പരീക്ഷയെഴുതിയത്. ഇതില്‍ രണ്ട് ലക്ഷത്തിലേറെ പെണ്‍കുട്ടികളും അത്ര തന്നെ ആണ്‍കുട്ടികളും ആണ്. ഇത്തവണയും മോഡറേഷന്‍ നല്‍കിയിട്ടില്ല. എങ്കിലും വിജയ ശതമാനം റെക്കോര്‍ഡ് നിലയില്‍ വര്‍ധിച്ചു.95.47 ശതമാനം ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 94.17 ആയിരുന്നു വിജയ ശതമാനം. നൂറു ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണവും കൂടി. സര്‍ക്കാര്‍ സ്കൂളുകള്‍ കഴിഞ്ഞ തവണ 274 ആയിരുന്നതില്‍ ഇത്തവണ 281ഉം എയ്ഡഡ് സ്കൂളുകള്‍ 327 ല്‍ നിന്ന് 367ഉം അണ്‍ എയ്ഡഡ് സ്കൂളുകള്‍ 260തില്‍ നിന്ന് 286ഉം ആയി ഉയര്‍ന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.