You are Here : Home / News Plus

തര്‍ക്കത്തെതുടര്‍ന്ന് തോട്ടം ഉടമ കുത്തേറ്റു മരിച്ചു

Text Size  

Story Dated: Wednesday, April 16, 2014 02:52 hrs EDT

കാഞ്ഞിരപ്പള്ളിക്ക് സമീപം കപ്പാട് മൂന്നാം മൈലില്‍ റബര്‍ സ്ലോട്ടര്‍ ടാപ്പിംഗിനെ ചൊല്ലിയുണ്ടയ തര്‍ക്കത്തെതുടര്‍ന്ന് തോട്ടം ഉടമ കുത്തേറ്റു മരിച്ചു. ഭാര്യയും മക്കളും ഉള്‍പ്പടെ ആറു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. കപ്പാട് ഞാവള്ളില്‍ ജോസഫ് (ഔസേപ്പച്ചന്‍ 65) ആണ് കൊല്ലപ്പെട്ടത്. മന്ത്രി പി.ജെ.ജോസഫിന്റെ പിതൃസഹോദരീ പുത്രനാണ് കൊല്ലപ്പെട്ട ജോസഫ്. ജോസഫിന്റെ ഭാര്യ ഉഷ, മക്കളായ അപ്പു ജോസഫ്, റിജോ ജോസഫ് എന്നിവര്‍ക്കാണ് കുത്തേറ്റത്. വീട്ടിലെ ജോലിക്കാരനായ ബിജു എന്നൊരാള്‍ക്കും കുത്തേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധമുണ്‌ടെന്നു സംശയിക്കുന്ന ചെമ്മലമറ്റം സ്വദേശി കുട്ടപ്പന്‍ എന്നയാളെ തിടനാട് പോലീസ് അറസ്റ്റു ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.