You are Here : Home / News Plus

അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ നിന്ന് സരിത പിന്‍വാങ്ങുന്നു?

Text Size  

Story Dated: Monday, April 14, 2014 05:38 hrs EDT

എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ നിന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. പരാതി പ്രകാരം മൊഴി രേഖപ്പെടുത്താന്‍ നിരവധി തവണ സരിതയോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.  കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ അന്വേഷണം സംഘം നോട്ടീസ് നല്‍കിയെങ്കിലും സരിത എത്തിയില്ല. എത്താതിരുന്നതിന്റെ കാരണവും സരിത അറിയിച്ചില്ല. ഇതേതുടര്‍ന്ന് ഈ മാസം 28ന് കോടതിയില്‍ എത്തി നേരിട്ട് മൊഴി നല്‍കാന്‍ സരിതയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സരിതയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.