You are Here : Home / News Plus

കൊങ്കണില്‍ ചരക്കുവണ്ടി പാളം തെറ്റി

Text Size  

Story Dated: Monday, April 14, 2014 05:13 hrs EDT

കൊങ്കണ്‍ റെയില്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി. രത്നഗിരിക്കടുത്ത് ഉക്ഷി സ്റ്റേഷനിലാണ് ഇന്ന് രാവിലെ പാളം തെറ്റിയത്. ഇതെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ അഞ്ചുമണിക്കൂറിലേറെ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. കേരളം വഴി പോവുന്ന നേത്രാവതി, രാജധാനി,ഗരീബ് രഥ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മംഗളയും ഡല്‍ഹിയില്‍ നിന്നുള്ള മംഗളയും പാതി വഴിയില്‍ യാത്രക്കാരെ ഇറക്കി തിരിച്ചു വിടുകയാണ്. മറ്റു ട്രെയിനുകള്‍ പുണെ വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഗതാഗതം ശരിയാക്കാന്‍ 12 മണിക്കൂറോളം എടുക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More