You are Here : Home / News Plus

ബാറുകളുടെ പട്ടിക തയാറാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍ -കെ.ബാബു

Text Size  

Story Dated: Monday, April 14, 2014 05:11 hrs EDT

ബാര്‍ ലൈസന്‍സുകള്‍ പുതുക്കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍്റെ ആരോപണത്തിന് മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. കേരളത്തിലെ 418 ബാറുകളുടെ പട്ടിക തയ്യറാക്കിയത് എല്‍.ഡി.എഫ് കാലത്താണ്. ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് എല്‍.ഡി.എഫ് കാലത്താണ്. പഴയകാര്യങ്ങള്‍ മറന്ന കൂട്ടത്തില്‍ വി.എസ് ഇതു മറന്നതാകാമെന്നും കെ.ബാബു പറഞ്ഞു.ഒരു ഹോട്ടലിനും പുതുതായി ബാര്‍ ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗനണനയില്ളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മന്ത്രിമാരുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന വി.എസിന്‍റെ പരാമര്‍ശത്തിന് തന്‍്റെ ബന്ധുക്കള്‍ക്ക് ബാറില്ളെന്നും കെ.ബാബു വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More