You are Here : Home / News Plus

എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്ന് സി.പി.ഐ

Text Size  

Story Dated: Monday, April 14, 2014 12:15 hrs EDT

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍. ഡി. എഫിന് വ്യക്തമായ മേല്‍കൈ ലഭിക്കുമെന്ന് സി. പി. ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തല്‍. മൊത്തം 12 - 14 ലോക്‌സഭാ സീറ്റുകള്‍ എല്‍. ഡി. എഫിന് ലഭിക്കും. മലബാറില്‍ രണ്ടു സീറ്റൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ട്. ദക്ഷിണ കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും മത്സരം കടുത്തതായിരുന്നുവെങ്കിലും പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ എല്‍. ഡി. എഫ്. മുമ്പിലെത്തിയിരുന്നു. വിലക്കയറ്റമടക്കമുള്ള ജീവിതപ്രശ്‌നങ്ങളുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരവും ഈ മേഖലയില്‍ ശക്തമായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി. സി. പി. ഐ. മത്സരിച്ച തൃശ്ശൂര്‍, വയനാട്, മാവേലിക്കര, തിരുവനന്തപുരം എന്നീ നാലുമണ്ഡലങ്ങളിലും ശക്തമായ വിജയസാദ്ധ്യതയുണ്ടെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More