You are Here : Home / News Plus

പിന്തുണ തേടി നരേന്ദ്രമോദി രജനീകാന്തിന്‍റെ വീട്ടില്‍

Text Size  

Story Dated: Monday, April 14, 2014 12:13 hrs EDT

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തിന്‍റെ  പിന്തുണതേടി ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെത്തി. ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച നാല്‍പ്പതുമിനിറ്റോളം നീണ്ടുനിന്നു. സന്ദര്‍ശത്തിനുപിന്നിലെ രാഷ്ട്രീയത്തെ ക്കുറിച്ചുചോദിച്ചപ്പോള്‍ ഇരുവരും വ്യക്തമായ അഭിപ്രയം പറയാതെ ഒഴിഞ്ഞുമാറി. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു മോദിയെത്തിയത്. സുഖവിവരം തിരക്കിയാണ് മോദി വീട്ടില്‍ വന്നതെന്നും രാഷ്ട്രീയമൊന്നും ചര്‍ച്ചയിലില്ലെന്നും രജനികാന്ത് കൂടിക്കാഴ്ചയ്ക്കുശേഷം വിശദീകരിച്ചു. തമിഴ് പുതുവര്‍ഷാരംഭത്തില്‍ ൈസ്റ്റല്‍ മന്നന് ആശംസകള്‍ നേരാനാണ് താനെത്തിയതെന്ന് നരേന്ദ്രമോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞടുപ്പില്‍ രജനികാന്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More