You are Here : Home / News Plus

ആര്‍.എസ്.പികള്‍ ലയനത്തിന്

Text Size  

Story Dated: Monday, April 14, 2014 12:06 hrs EDT

 യു.ഡി.എഫിന്‍റെ  ഭാഗമായ ഇരു ആര്‍.എസ്.പികളും പുനരേകീകരണത്തിന് ഒരുങ്ങുന്നു. ഇതുസംബന്ധിച്ച രൂപരേഖ തയാറാക്കുന്നതിനായി ആര്‍.എസ്.പി. സംസ്ഥാന സമിതിയോഗം ഏപ്രില്‍ 21ന് ചേരും. മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വംനല്‍കുന്ന ആര്‍.എസ്.പി-ബിയും എ.എ. അസീസ് എം.എല്‍.എ സംസ്ഥാന സെക്രട്ടറിയായ ആര്‍.എസ്.പി. ഔദ്യോഗിക വിഭാഗവും തമ്മില്‍ ലയിക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പേ തന്നെ ധാരണയായിരുന്നു. ഇരുമുന്നണികളും തമ്മില്‍ ഒന്നാകുമെന്ന ഉറപ്പിലാണ് കൊല്ലം സീറ്റ് ആര്‍.എസ്.പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായത്. കൊല്ലം ലോക്‌സഭാ സീറ്റ് സി.പി.എം. നിഷേധിച്ചതിനെത്തുടര്‍ന്ന് എല്‍.ഡി.എഫ്. വിട്ടതായി ആര്‍.എസ്.പി. പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെതന്നെ ആര്‍.എസ്.പി. സംസ്ഥാനസമിതി ഓഫീസിലെത്തി മന്ത്രി ഷിബു ബേബിജോണ്‍ ആര്‍.എസ്.പി-ബിയും ആര്‍.എസ്.പി.യും തമ്മില്‍ ലയിക്കുമെന്ന സൂചന നല്‍കിയിരുന്നു. ഇതിനുപിന്നാലെ യോഗംചേര്‍ന്ന ആര്‍.എസ്.പി-ബി സംസ്ഥാന സമിതി ലയനനിര്‍ദേശം അംഗീകരിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 21ന് ചേരുന്ന ആര്‍.എസ്.പി. സംസ്ഥാനസമിതി ലയന തീരുമാനം കൈക്കൊള്ളുന്നതിന്‍റെ  തുടര്‍ച്ചയായി ആര്‍.എസ്.പികളുടെ ശക്തികേന്ദ്രമായ കൊല്ലത്ത് വിപുലമായ സമ്മേളനവും സംഘടിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷമായിരിക്കും ലയന സമ്മേളനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.