You are Here : Home / News Plus

മഞ്ജു വാര്യരുമായി അകന്നു: ദിലീപ്

Text Size  

Story Dated: Saturday, April 12, 2014 03:12 hrs EDT

മഞ്ജു വാര്യരുമായി ഒരു വര്‍ഷത്തിലധികമായി താന്‍ അകന്നു കഴിയുകയാണെന്ന് സൂപ്പര്‍ താരം ദിലീപിന്‍്റെ വെളിപ്പെടുത്തല്‍.
സ്നേഹിച്ച് ഒപ്പം വന്നയാള്‍ ജീവിതത്തിന്‍്റ പകുതിയില്‍ പിണങ്ങി പോകുന്നത് ഷോക്കാണ്. പല കുടുംബങ്ങളിലും പ്രശ്നങ്ങള്‍ വരുമ്പോഴും
എന്‍്റെ വീട്ടില്‍ അത് സംഭവിക്കില്ലെന്നാണ് ഞാന്‍ വിശ്വസിച്ചത്. അത്രക്ക് ആഹ്ളാദകരമായാണ് 14 വര്‍ഷം ഞങ്ങള്‍ ജീവിച്ചത്. എല്ലാം തകര്‍ന്നെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എത്രയും പെട്ടെന്നു ജീവിതത്തിലേക്ക് തിരിച്ചു വരണം. അതാണ് ഇപ്പോള്‍ ചെയ്യുന്നത് . ഇപ്പോള്‍ ഈ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഒരു വനിതാ ദൈ്വവാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതാദ്യമായി ദിലീപ് കുടുംബ
ജീവിതത്തിലെ പൊരുത്തക്കേടുകള്‍ തുറന്നു പറഞ്ഞത്.

കഥകള്‍ ആര്‍ക്കും പ്രചരിപ്പിക്കാം. അടുത്ത സുഹൃത്തിനു ഒരു പ്രശ്നം വരുമ്പോള്‍ സഹായിക്കേണ്ടത് കടമയാണ്. ഇവിടെ ആണ്‍ സുഹൃത്തെന്നോ പെണ്‍ സുഹൃത്തെന്നോ ഇല്ല .ആദ്യം ഞാന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നെന്നു പറഞ്ഞു. ഇപ്പോള്‍ കാവ്യ കാരണം
എന്‍്റെ ജീവിതം തകര്‍ന്നെന്നു പറയുന്നു . ഇതായിരുന്നു കാരണമെങ്കില്‍ മഞ്ജുവിന് എന്നോട് സംസാരിച്ചു തീര്‍ക്കാമായിരുന്നു. എനിക്കെന്തും
പറയാവുന്ന സുഹൃത്തായിരുന്നു മഞ്ജു

.ഏതു കുടുംബത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങളെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ.
ഒരു കുടുംബത്തില്‍ പ്രശ്നം ഉണ്ടാവുമ്പോള്‍ പുറത്തുള്ളവര്‍ക്ക് ഇടപെടാന്‍ അവസരം കൊടുക്കരുത് . ചിലര്‍ ഞങ്ങളുടെ വീട്ടിലെ
പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ചു. എനിക്കറിയാവുന്ന മഞ്ജു പാവമാണ് -ദിലീപ് പറഞ്ഞു . ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല
എന്ന് എത്രയോ കാലമായി പറയുന്നതാണ്. പക്ഷെ ഇനി ആരു മഞ്ജുവിനെ വെച്ച് സിനിമ ചെയ്താലും എന്നെ ബാധിക്കില്ല. കാരണം ഞങ്ങള്‍
ഒരു വര്‍ഷമായി രണ്ടു വീടുകളിലാണ് താമസം. പക്ഷെ ഞാന്‍ തനിച്ചല്ല. എന്‍്റെ കൂടെ മീനൂട്ടിയുണ്ട് . മകള്‍മീനാക്ഷി -ദിലീപ് പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.