You are Here : Home / News Plus

ഡാറ്റാസെന്റര്‍ : വി എസ്സിന്‍റെ മുന്‍ പി എ സുരേഷിനെ സി ബി ഐ ചോദ്യംചെയ്തു

Text Size  

Story Dated: Friday, April 11, 2014 04:43 hrs EDT

ഡാറ്റാ സെന്റര്‍ കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘം വി എസ് അച്യുതാനന്ദന്‍റെ  മുന്‍ പ്രൈവറ്റ് സെക്രട്ടറി എ സുരേഷിനെ ചോദ്യം ചെയ്തു. പാലക്കാട് റസ്റ്റ് ഹൗസിലായിരുന്നു രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ . കൊച്ചിയില്‍നിന്ന് എത്തിയ സി ബി ഐ സംഘമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. വി എസ്സിന്‍റെ  മുന്‍ പി എ എന്ന നിലയില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമോയെന്നാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് സുരേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും താന്‍ കൈകാര്യം ചെയ്തിട്ടില്ല. ഐ ടിയുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ തനിക്ക് അറിയില്ലെന്ന് സി ബി ഐ ഉദ്യോഗസ്ഥരോട് പറഞ്ഞതായി സുരേഷ് വെളിപ്പെടുത്തി. ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ വിവാദ ദല്ലാള്‍ നന്ദകുമാറിനെയും സി ബി ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.