You are Here : Home / News Plus

15 സീറ്റില്‍ വിജയം ഉറപ്പ്: സുധീരന്‍

Text Size  

Story Dated: Friday, April 11, 2014 04:41 hrs EDT

സംസ്ഥാനത്തെ 15 ഓളം സീറ്റുകളില്‍ യു ഡി എഫിന് ജയം ഉറപ്പാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ . മറ്റുസീറ്റുകളിലെ ജയസാധ്യത തള്ളിക്കളയാനാകില്ല. മുഴുവന്‍ സീറ്റുകളിലും യു ഡി എഫിന് വിജയ പ്രതീക്ഷയുണ്ട്. ഒരു സീറ്റിലെ വിജയസാധ്യതപോലും തള്ളിക്കളയാനാകാത്ത അവസ്ഥയാണ് ഉള്ളതെന്ന് അദ്ദേഹം തിരുവനന്തപുരത്ത്മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലെ മുഖ്യ ചര്‍ച്ചാവിഷയം. മതേതരത്വം വേണോ വര്‍ഗീയ ഫാസിസം വേണോയെന്ന് ജനം വിധിയെഴുതും. യു പി എ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനം പരിഗണിക്കും. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മോദിയുടെ രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമായി എന്നത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.