You are Here : Home / News Plus

കോഴിക്കോട് സ്കൂള്‍ പൊളിച്ചു മാറ്റി; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

Text Size  

Story Dated: Friday, April 11, 2014 02:27 hrs EDT

കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ ഇന്നലെ രാത്രി പൊളിച്ചുമാറ്റി. സ്കൂള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് വയനട് ദേശീയപാത ഉപരോധിക്കുന്നു. ലാഭമകരമല്ളെന്ന് ചൂണ്ടിക്കാട്ടി സ്കൂള്‍ അടച്ചു പൂട്ടുന്നതിന് മാനേജ്മെന്‍്റ് സര്‍ക്കാറിന്‍റെ  അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസം പോളിങ് ബൂത്തായി പ്രവര്‍ത്തിച്ച സ്കൂള്‍ അര്‍ധരാത്രിയോടെയാണ് പൊളിച്ചുമാറ്റിയത്. നേരത്തെ തന്നെ സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എയ്ഡഡ് സ്കൂള്‍ പൊളിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.