You are Here : Home / News Plus

മാതൃസഹോദരിയെ വെട്ടിക്കൊന്ന് യുവാവ് തൂങ്ങിമരിച്ചു

Text Size  

Story Dated: Thursday, April 10, 2014 03:39 hrs EDT

വയോധികയെ വെട്ടിക്കൊലപ്പെടുത്തി സഹോദരീപുത്രന്‍ കിണറിന്‍റെ  തുടിക്കാലില്‍ തൂങ്ങിമരിച്ചു. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ തങ്ങാലൂര്‍ തെങ്ങലാഴിയില്‍ വീട്ടില്‍ നളിനാക്ഷിയാണ് (75) കൊല്ലപ്പെട്ടത്. നളിനാക്ഷിയുടെ സഹോദരി കമലാക്ഷിയുടെ മകന്‍ ഉണ്ണികൃഷ്ണനാണ് (44) കൊലപാതകത്തിനു ശേഷം തൂങ്ങിമരിച്ചത്. ഇന്നു രാവിലെ നാട്ടുകാരാണ് വൃദ്ധയെ അടുക്കളയില്‍ കഴുത്ത് വേര്‍പെട്ട നിലയില്‍ കണ്ടത്. മുഖത്തും കഴുത്തിലും നിരവധി വെട്ടുകളുണ്ട്. കറിക്കത്തി ഉപയോഗിച്ച് കഴുത്ത് അറുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന് മാനസിക വിഭ്രാന്തിയുണ്ടെന്ന് പറയപ്പെടുന്നു. പെയിന്‍്റിംഗ് തൊഴിലാളിയായ ഇയാള്‍ക്ക് കഴിഞ്ഞയാഴ്ച മണ്ണുത്തിയില്‍ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്നു.
മാനസിക പിരിമുറുക്കംമൂലം രണ്ടുദിവസംമുമ്പ് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് എത്തിച്ചിരുന്നു. അന്ന് വാഹനത്തില്‍നിന്നും ഇറങ്ങിയപ്പോയ ഉണ്ണികൃഷ്ണന് ഇന്നലെയാണ് വീട്ടില്‍ തിരിച്ചത്തെിയത്. ഭാര്യയെ മര്‍ദിക്കുകയും മകനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മര്‍ദനമേറ്റ ഭാര്യയും മകനും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിപ്പോയ നേരത്താണ് വല്യമ്മയെ ആക്രമിച്ചതെന്നു കരുതുന്നു. സുഭദ്രയാണ് ഉണ്ണികൃഷ്ണന്‍റെ  ഭാര്യ. മകന്‍ വിഷ്ണു. ഗുരുവായൂര്‍ അസിസ്റ്റന്‍റ് കമീഷണറുടേയും പേരാമംഗലം സ.ിഐയുടെയും മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More