You are Here : Home / News Plus

താന്‍ വിവാഹിതനെന്നു മോദി

Text Size  

Story Dated: Thursday, April 10, 2014 01:39 hrs EDT

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി താന്‍ വിവാഹിതനാണെന്ന് സമ്മതിച്ചു. വഡോദര ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ മോദി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് താന്‍ വിവാഹിതനാണെന്നും യെശോദാ ബെന്‍ എന്നാണ് ഭാര്യയുടെ പേരെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹിതനാണോ എന്ന കോളത്തില്‍ അതേയെന്നും ഭാര്യയുടെ പേരിനു നേരെ യെശോദാ ബെന്‍ എന്നും എഴുതിയ മോദി ഭാര്യയുടെ വരുമാനത്തിനു നേരെയുള്ള കോളത്തില്‍ അറിയില്ലെന്നുമാണ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഭാര്യയുടെ പേരുള്ള കോളം ഒഴിച്ചിടാറായിരുന്നു മോദിയുടെ പതിവ്.
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മോദിയുമായി പിരിഞ്ഞ യെശോദാബെന്‍ പിന്നീട് ഒരു സ്‌കൂള്‍ അധ്യാപികയായി ഏറെക്കുറെ അജ്ഞാതയായി തന്നെ കഴിയുകയായിരുന്നു. ഈയിടെ ചില മാധ്യമങ്ങള്‍ യെശോദാ ബെന്നിനെ കണ്ടെത്തുകയും അവരുടെ അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.