You are Here : Home / News Plus

വോട്ടു ചെയ്യൂ, പെട്രോളിനു വിലക്കുറവ് നേടൂ

Text Size  

Story Dated: Wednesday, April 09, 2014 10:24 hrs EDT

വോട്ട് ചെയ്താല്‍ പെട്രോളിന് ലിറ്ററിനു 50 പൈസ കുറവ്. ഏപ്രില്‍ പത്തിന് വോട്ട് ചെയ്യുന്ന ദേശീയ തലസ്ഥാനമേഖലയിലെ വോട്ടര്‍മാര്‍ക്കാണ് പെട്രോള്‍ പമ്പുകാരുടെ വക സൌജന്യം. ഡല്‍ഹി, നോയ്ഡ, ഗുഡ്ഗാവ്, റോഥക് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പെട്രോള്‍ പമ്പുകളില്‍ മാത്രമാണ് വിലക്കുറവ് ലഭ്യമാവുക. വൈകിട്ട് അഞ്ചു മണി വരെ വിലക്കുറവ് ലഭിക്കും.

വോട്ട് ചെയ്ത അടയാളവുമായി വരുന്നവര്‍ക്ക് പെട്രോളിനും ഡീസലിനും ലിറ്ററിന് 50 പൈസ കുറവ് നല്‍കും. അഖിലേന്ത്യാ പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.