You are Here : Home / News Plus

സലിംരാജ് ഉള്‍പ്പെട്ട ഭൂമിത്തട്ടിപ്പ്: ഇരകള്‍ കടകംപ്പള്ളി വില്ലേജ് ഓഫീസ് ഉപരോധിച്ചു

Text Size  

Story Dated: Wednesday, April 09, 2014 04:13 hrs EDT

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപ്പള്ളി ഭൂമിത്തട്ടിപ്പ് കേസിലെ ഇരകള്‍ കടകംപ്പള്ളി വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഭൂമിയുടെ കരം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഉപരോധ സമരം നടത്തിയത്. കേസ് നിലനില്‍ക്കുന്നതിനാല്‍ കരം സ്വീകരിക്കാന്‍ സാധിക്കില്ളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് സ്ത്രീകളടക്കമുള്ളവര്‍ ഉപരോധം നടത്തിയത്.പ്രശ്നത്തില്‍ ഇടപെട്ട ജില്ലാ കലക്ടര്‍ ഏപ്രില്‍ 12ന് പരാതി പരിശോധിക്കാമെന്ന് ഉറപ്പുനല്‍കി. കലക്ടറുടെ ഉറപ്പില്‍ ഉപരോധം പിന്‍വലിക്കുന്നതായി ഇരകള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.