You are Here : Home / News Plus

കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി

Text Size  

Story Dated: Tuesday, April 08, 2014 03:24 hrs EDT

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ തുടര്‍ച്ചയായി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. 11 സൈനിക വിമാനങ്ങളും 14 കപ്പലുകളും ചേര്‍ന്നാണ് 77,580 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. ഓസ്‌ട്രേലിയന്‍ കപ്പലായ ഓഷ്യന്‍ ഷീല്‍ഡ്, ബ്രിട്ടീഷ് കപ്പലായ എച്ച് എം എസ് എക്കോ എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ . ഓഷ്യന്‍ ഷീല്‍ഡിനും ഹൈക്‌സണ്‍ 1 എന്ന കപ്പലിനും വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ തുടര്‍ച്ചയായി ലഭിച്ചിരുന്നു. 4500 മീറ്റര്‍ ആഴമുള്ള പ്രദേശത്തുനിന്നാണ് സിഗ്നലുകള്‍ ലഭിച്ചത്. മലേഷ്യയിലെ ക്വലാലംപൂരില്‍നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്കുപോയ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 വിമാനം മാര്‍ച്ച് എട്ടിനാണ് കാണാതായത്. 239 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ  തെക്കന്‍ മേഖലയില്‍ വിമാനം തകര്‍ന്നുവീണുവെന്നാണ് കരുതുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More