You are Here : Home / News Plus

കേരളത്തില്‍ ഇടതു -വലത് അവിശുദ്ധ ബന്ധമെന്ന് മോദി

Text Size  

Story Dated: Tuesday, April 08, 2014 03:20 hrs EDT

കേരളത്തില്‍ എല്‍.ഡി.എഫ് -യു.ഡി.എഫ് മുന്നണികളുടെ അവിശുദ്ധ ബാന്ധവം നിലനില്‍ക്കുന്നതായി ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ഒരു മുന്നണി ചെയ്യുന്ന തെറ്റുകള്‍ മറു മുന്നണി മറച്ചുവെക്കുന്നതായി മോദി ചൂട്ടിക്കാട്ടി. കാസര്‍കോട് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന സംസ്ഥാനമായി മാറി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സംസ്ഥാനം മുന്നിലത്തെി. വിനോദ സഞ്ചാര മേഖലയിലടക്കം പല മേഖലയിലും കേരളത്തിന് മുന്നേറാമായിരുന്നു. പക്ഷേ അതിന് കഴിഞ്ഞിട്ടില്ല. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിതരോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുപോലെ കടുത്ത അനാസ്ഥയാണ് കാണിച്ചത് . എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പാക്കേജുകള്‍ നടപ്പാക്കിയില്ല. മലയാളി പ്രവാസികള്‍ക്ക് വേണ്ടി എ.കെ ആന്‍്റണി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. എ.കെ ആന്‍്റണി പാക്സൈന്യത്തെ സഹായിക്കുന്ന പ്രസ്താവന നടത്തി. പാക് സേന ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടും എ.കെ ആന്റണി ആ കാര്യം മിണ്ടിയില്ലെന്നും മോദി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.