You are Here : Home / News Plus

ഫയാസിന് കോണ്‍ഗ്രസുമായി വഴിവിട്ട ബന്ധം -പിണറായി

Text Size  

Story Dated: Tuesday, April 08, 2014 03:17 hrs EDT

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് കോണ്‍ഗ്രസുമായി വഴിവിട്ട ബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന്‍െറ സാമ്പത്തിക സ്രോതസാണ് ഫയാസ്. വിദേശത്തുവെച്ച് ഫയാസിനെ കണ്ടത് എന്തിനെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല വ്യക്തമാക്കണം. ചെന്നിത്തല ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയണമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഫയാസിനെ രാജ്യാന്തര കള്ളക്കടത്തുകാരനെന്ന് ചെന്നിത്തലയാണ് വിളിച്ചത്. എന്നാല്‍, ധനസമാഹരത്തിനായി ഫയാസിനെ ചെന്നിത്തല ഉപയോഗിച്ചു. ഇക്കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.