You are Here : Home / News Plus

തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും

Text Size  

Story Dated: Tuesday, April 08, 2014 01:09 hrs EDT

പ്രചാരണത്തിന് ചൊവ്വാഴ്ച കൊടിയിറങ്ങും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന ഘട്ടത്തില്‍ നിന്ന് രാഷ്ട്രീയ സ്ഥിതിഗതികള്‍ ഏറെ മാറിമറിഞ്ഞപ്പോള്‍ മുന്നണികളുടെ കണക്കുകൂട്ടലുകളിലും കാര്യമായ മാറ്റംവന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, സോളാര്‍ കേസ്, ആര്‍സ്.പി യുടെ മുന്നണിമാറ്റം, വി. എസ്സിന്‍റെ  മലക്കംമറിച്ചില്‍ തുടങ്ങി പ്രചാരണത്തെ സ്വാധീനിച്ച ഘടകങ്ങള്‍ ഏറെ.
ഈ സംഭവവികാസങ്ങളുടെ ശരിതെറ്റുകള്‍ ജനംവിലയിരുത്തുന്ന തിരഞ്ഞെടുപ്പാകുമിത്. സോളാര്‍ കേസും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായിരുന്നു പ്രചാരണത്തിന്‍റെ   പ്രധാന ആയുധം. വലിയ മുന്നേറ്റമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പി. വരുന്നതിനോടുള്ള എതിര്‍പ്പ് കോണ്‍ഗ്രസ്സിനുള്ള വോട്ടായി മാറുമെന്നാണവരുടെ കണക്ക്. മറുവശത്ത് അഴിമതി, ആധാര്‍, ഗ്യാസ് സിലിണ്ടര്‍ പോലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിനെതിരായ വോട്ടായി മാറുമെന്ന് ഇടതുമുന്നണിയും കണക്കാക്കുന്നു. തിരുവനന്തപുരവും കാസര്‍കോടുമാണ് ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More