You are Here : Home / News Plus

ഹോളിവുഡ് നടന്‍ മിക്കി റൂണി അന്തരിച്ചു

Text Size  

Story Dated: Monday, April 07, 2014 03:52 hrs EDT

ഹോളിവുഡ് കണ്ട മികച്ച നടന്‍മാരില്‍ ഒരാളായ മിക്കി റൂണി തന്‍റെ 93ാം വയസില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ബാലതാരമായി വന്ന് 200റോളം ചിത്രങ്ങളില്‍ അഭിനയിച്ചാണ് മിക്കി ഹോളിവുഡിന്‍റെ പ്രിയങ്കരനായത്. അമേരിക്ക ഇതുവരെ നിര്‍മിച്ചെടുത്തവരില്‍ പ്രമുഖ നടന്‍ ആയാണ് സിനിമാലോകത്തെ പ്രമുഖര്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ചലച്ചിത്ര-സംഗീത ലോകത്തെ എട്ടു ദശകങ്ങള്‍ക്കുള്ളില്‍ ഒസ്കാര്‍ പുരസ്കാരം അദ്ദേഹത്തെ തേടിയത്തെിയില്ളെങ്കിലും നാലു അക്കാദമി അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും രണ്ട് ‘സ്പെഷ്യല്‍ ഓസ്കാറുകള്‍’ കരസ്ഥമാക്കുകയും ചെയ്തു. എട്ടു തവണ ഇദ്ദേഹം വിവാഹം കഴിച്ചിട്ടുണ്ട്. ബേബ്സ് ഇന്‍ ദ വേള്‍ഡ്,ഹ്യൂമന്‍ കോമഡി,ദ ബോള്‍ഡ് ആന്‍റ് ദ ബ്രേവ്,ദ ബ്ളാക്ക് സ്റ്റാലിയന്‍,ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനി എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങള്‍. രണ്ടാംലോക മഹായുദ്ധകാലത്ത് 21 മാസം യു.എസ് സൈന്യത്തിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More