You are Here : Home / News Plus

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

Text Size  

Story Dated: Sunday, April 06, 2014 05:45 hrs EDT

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍.കേന്ദ്രത്തിന്‍റെ നിലപാട് നാളെ സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗിക്കുന്നത് തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യണം. അതിനാല്‍ തപാല്‍ വോട്ട് തല്‍കാലം അനുവദിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയെ അറിയിക്കും.

വിദേശ രാജ്യത്തുള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.