You are Here : Home / News Plus

തന്‍റെ ഭൂമിയില്‍ മുഖ്യവനപാലകന്‍െറ പരിശോധന നിയമവിരുദ്ധം -ജോയ്സ് ജോര്‍ജ്

Text Size  

Story Dated: Sunday, April 06, 2014 03:45 hrs EDT

ഉടമയായ താനറിയാതെ കൊട്ടക്കൊമ്പൂരിലെ ഭൂമിയില്‍ മുഖ്യവനപാലകന്‍ നടത്തിയ പരിശോധന നിയമവിരുദ്ധമെന്ന് ഇടുക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ്. ഭൂമി സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ പുറത്തുവിടണം. തെരഞ്ഞെടുപ്പുവേളയില്‍ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. വനം വകുപ്പിന്‍റെ  നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
ജോയ്സിനെതിരായ ഭൂമിയിടപാടിനെ കുറിച്ച് മുഖ്യ വനപാലകന്‍ വി. ഗോപിനാഥ് കൊട്ടക്കൊമ്പൂരിലെ ത്തി ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. നാമനിര്‍ദേശപത്രികയില്‍ ജോയ്സ് ജോര്‍ജ് പറഞ്ഞിട്ടുള്ള ഭൂമി വ്യാജ പട്ടയമേഖലയില്‍പ്പെട്ടതാണെന്നും തമിഴര്‍ക്ക് പതിച്ച് നല്‍കിയ ഭൂമി അനധികൃതമായി സമ്പാദിച്ചെന്നുമാണ് ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.