You are Here : Home / News Plus

അനാവശ്യ വിവാദങ്ങളില്‍ നിന്ന് ജഡ്ജിമാര്‍ വിട്ടുനില്‍കണമെന്ന് ചെന്നിത്തല

Text Size  

Story Dated: Sunday, April 06, 2014 03:32 hrs EDT

അനാവശ്യ വിവാദങ്ങളില്‍ നിന്ന് ജഡ്ജിമാര്‍ വിട്ടുനില്‍കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജഡ്ജിമാര്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനമാണ് നല്‍കിയിട്ടുളളത്. പദവിയുടെ ഒൗന്നത്യം ജഡ്ജിമാര്‍ കാണിക്കണമെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീറും ടി.പി കേസ് പ്രതി കിര്‍മാണി മനോജും തമ്മില്‍ ഫോണില്‍ സംസാരിച്ചത് സംബന്ധിച്ച കെ.കെ രമയുടെ പരാതി ലഭിച്ചാലുടന്‍ അന്വേഷണസംഘത്തിന് കൈമാറും. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയ പിണറായി വിജയന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More