You are Here : Home / News Plus

കേരളത്തിന് വേണ്ടി ആന്‍റണി എന്തുചെയ്തെന്ന് വിഎസ്; സോളാര്‍ കേസ് സിബിഐ അന്വേഷിക്കണം

Text Size  

Story Dated: Friday, April 04, 2014 08:06 hrs EDT

ജനങ്ങളെ വിഡ്ഢിയാക്കാതെ കേരളത്തിന് വേണ്ടി എന്തുചെയ്തെന്ന് കേന്ദ്രമന്ത്രി എ.കെ ആന്‍റണി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിലയില്ലാത്ത ആദര്‍ശം പറയുന്ന ആന്‍റണി സത്യം കൂടി പറയാന്‍ തയാറകണം. പാലക്കാട് കോച്ച് ഫാക്ടറിക്ക് വേണ്ടി എന്തുചെയ്തെന്നും ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്ക് വേണ്ടി എന്ത് നടപടി സ്വീകരിച്ചെന്നും ആന്‍റണി വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്  വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സോളാര്‍ തട്ടിപ്പ് കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 34 കേസ്സുകളും സി.ബി.ഐക്ക് കൈമാറണമെന്നാണ് ഹര്‍ജിയില്‍ വി.എസ് ആവശ്യപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More