You are Here : Home / News Plus

ഒരുദിനം കൊണ്ട്‌ മാറ്റേണ്ടതല്ല രാഷ്‌ട്രീയ നിലപാടുകളെന്ന് ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

Text Size  

Story Dated: Thursday, April 03, 2014 05:40 hrs EDT

പത്തനംതിട്ട: മാര്‍ത്തോമ്മ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയുടെ ഏപ്രില്‍ ലക്കത്തിലെ ഒരുദിനം കൊണ്ട്‌ മാറ്റേണ്ടതല്ല രാഷ്‌ട്രീയ നിലപാടുകളെന്ന മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ പരാമര്‍ശം പീലിപ്പോസ്‌ തോമസിനെ ഉദ്ദേശിച്ചാണെന്ന്  അരോപണമുയര്ന്നു.ദശകങ്ങളോളം ഹൃദയത്തോട്‌ ചേര്‍ത്തുവച്ച പ്രത്യയശാസ്‌ത്രങ്ങളും വിശ്വാസങ്ങളും ഒരു ദിവസം കൊണ്ട്‌ ഉപേക്ഷിച്ച്‌ ഇതുവരെ എതിര്‍ത്തവരെ ഹൃദയത്തോടു ചേര്‍ത്തുവയ്‌ക്കുന്ന സമീപനം ഒരുകാലത്തും മനസാക്ഷിയുള്ളവര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയില്ല.മൂല്യാധിഷ്‌ഠിത ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സുസ്‌ഥിര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പ്രാര്‍ഥിക്കാം, പ്രവര്‍ത്തിക്കാം.ഈ മാസത്തെ സഭാതാരകം വിശ്വാസികള്‍ക്കു ലഭിച്ചിരുന്നില്ല.എന്നാല് ഇതു മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നുകിട്ടി.ഇതിനുപിന്നില്‍ പി.ജെ. കുര്യന്‍ ആണെന്നു ഇടത് അനുകൂലികള് ആരോപിക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More