You are Here : Home / News Plus

1000 കോടിയുടെ കടപത്രമിറക്കാന്‍ സംസ്ഥാനത്തിന് അനുമതി

Text Size  

Story Dated: Thursday, April 03, 2014 06:56 hrs EDT

കേരളത്തിന് 1000 കോടി രൂപയുടെ കടപത്രമിറക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. 2000 കോടി രൂപയുടെ കടപത്രമിറക്കാനാണ് കേരളം അനുമതി ചോദിച്ചത്. എന്നാല്‍ 1000 കോടിയുടെ ബോണ്ടിനാണ് അനുമതി കിട്ടിയത്. ഏപ്രില്‍ ഒമ്പതിനകം കടപത്രം പുറപ്പെടുവിക്കന്‍ കഴിഞ്ഞേക്കും. 13,000 കോടി രൂപയാണ് സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്തിന് കേന്ദ്രനികുതി വിഹിതമായി 600 കോടി രൂപയും ഇതിനിടെ ലഭിച്ചു. ഇത് പ്രതീക്ഷിച്ചതിലും 200 കോടി കുറവാണ്. എന്നാലും കേന്ദ്ര നികുതി വിഹിതവും കടപത്രത്തിലൂടെ സമാഹരിക്കുന്ന തുകയും കൂടിയാകുമ്പോള്‍ പ്രതിസന്ധി മറികടക്കാമെന്നാണ് ധനവകുപ്പ് കരുതുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More