You are Here : Home / News Plus

ഫയാസ് വഴി സി.പി.എമ്മിന് വിദേശ ഫണ്ട് കിട്ടിയത് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Wednesday, April 02, 2014 01:11 hrs EDT

ടി.പി. കേസില്‍ സി.പി.എമ്മിന് കള്ളക്കടത്തുകാരനായ ഫയാസ് വഴി വിദേശത്തുനിന്ന് പണം കിട്ടിയോ എന്ന് അന്വേഷിക്കേണ്ട ചുമതല സി.ബി.ഐ.ക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാറിനോട് സംസ്ഥാന സര്‍ക്കാര്‍. പ്രതികള്‍ക്ക് കുറ്റപത്രം നല്‍കിയപ്പോള്‍ ഇക്കാര്യം അന്വേഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് പിന്നീട് പുറത്തുവന്നതാണ്. കേസിലെ ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കേണ്ടതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതിന്‍റെ  അടിസ്ഥാനത്തിലാണ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറി സര്‍ക്കാര്‍ കഴിഞ്ഞ മാസം 5ന് ഉത്തരവിട്ടത്. കേന്ദ്രത്തിന് നല്‍കിയ വിജ്ഞാപനത്തില്‍ സുപ്രധാന കാരണങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സി.ബി.ഐ. അന്വേഷിക്കാന്‍ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ് സി.ബി.ഐ.ക്ക് കൈമാറി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത വിജ്ഞാപനത്തെ മുന്‍നിര്‍ത്തി വീണ്ടും സമ്മര്‍ദം ചെലുത്തിയപ്പോഴാണ് കേസ് അന്വേഷണം ഏറ്റെടുക്കുന്ന കാര്യം വീണ്ടും പരിഗണിക്കാന്‍ സി.ബി.ഐ.ക്ക് കേന്ദ്രം ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.