You are Here : Home / News Plus

ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ രാജിവെച്ചു

Text Size  

Story Dated: Tuesday, April 01, 2014 01:06 hrs EDT

ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അയച്ചതായി എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബി.ജെ.പി. അധികാരത്തിലെത്താന്‍ സാധ്യത നിലനില്‍ക്കെ നരേന്ദ്ര മോദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നാന്‍സി പവലിനെ യു.എസ്. മാറ്റിയേക്കുമെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അവരുടെ രാജിപ്രഖ്യാപനം.
മറ്റ് പാശ്ചാത്യരാജ്യങ്ങള്‍ മോദിക്കെതിരായ വിസ വിലക്ക് നീക്കിയപ്പോഴും യു.എസ്. അതിന് തയ്യാറാകാത്തതിന് പിന്നില്‍ നാന്‍സിയാണെന്ന് ആരോപണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാറുമായി നല്ലബന്ധം പുലര്‍ത്താന്‍ കഴിയുന്ന ഒരാളെയാണ് യു.എസ്. പരിഗണിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ ഇതുവരെ എംബസി നിഷേധിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More