You are Here : Home / News Plus

കൊല്ലത്തെ തെരഞ്ഞെടുപ്പു നിരീക്ഷകനെ മാറ്റി

Text Size  

Story Dated: Monday, March 31, 2014 03:27 hrs EDT

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു നിരീക്ഷകനെ പദവിയില്‍ നിന്ന് നീക്കി. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ നിരീക്ഷകനായ രമേശ് കൃഷ്ണനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കിയത്. തെരഞ്ഞെടുപ്പു സംബന്ധിച്ച് വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും പരാതി കേള്‍ക്കാന്‍ നിരീക്ഷകന്‍ മണ്ഡലത്തില്‍ തന്നെ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. മണ്ഡലം വിട്ട് പുറത്തുപോകുമ്പോള്‍ മുഖ്യതിരഞ്ഞെടുപ്പു ഓഫീസറുടെ അനുമതി വേണമെന്നും ജില്ലാ കലക്ടറെ അറിയിച്ചിരിക്കണമെന്നുമാണ് നിയമം. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം ലംഘിച്ച് മണ്ഡലം വിട്ട് പുറത്തുപോയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ നടപടി.
രമേശ് കൃഷ്ണന്‍ ചട്ടം ലംഘിച്ച് കന്യാകുമാരിയിലും തിരുവനന്തപുരത്തും പോയെന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More