You are Here : Home / News Plus

ധോണിക്കെതിരെ ആദായവകുപ്പിന്‍റെ അന്വേഷണം

Text Size  

Story Dated: Monday, March 31, 2014 03:20 hrs EDT

 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. റിയല്‍ എസ്റ്റേറ്റ് അമ്രപാലി ഗ്രൂപ്പ് ധോണിക്ക് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ സംബന്ധിച്ചാണ് അന്വേഷണം. അമ്രപാലി ഗ്രൂപ്പിന്‍റെ  ബ്രാന്‍ഡ് അംബാസിഡറാണ് ധോണി.
അമ്രപാലി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ ശര്‍മ്മയുടെ പേരിലാണ് ധോണിക്ക് 75 കോടി രൂപയുടെ പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കിയത്. ആദായവകുപ്പിന്‍റെ  റാഞ്ചി യൂനിറ്റാണ് അന്വേഷണം നടത്തുന്നത്. 2012 ല്‍ ഇഷ്യു ചെയ്ത ചെക്ക് 2014 ലാണ് പണമാക്കിയത്. ചെക്കിനെ കുറിച്ച് ധോണിയും കമ്പനി അധികൃതരും വ്യത്യസ്ത വിശദീകരണമാണ് നല്‍കിയിരിക്കുന്നത്. അമ്രപാലി ഗ്രൂപ്പിന്‍റെയും  ധോണിയുടെയും സംയുക്ത സംരംഭമായ അമ്രപാലി മഹി ഡെവലപ്പേഴ്സില്‍ ധോണി നിക്ഷേപിച്ച തുകയുടെ സെക്യൂരിറ്റിയായാണ് ചെക്ക് നല്‍കിയതെന്നാണ് അമ്രപാലി ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം. ഈ സ്ഥാപനത്തില്‍ ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്തിന് 25 ശതമാനം ഓഹരിയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.