You are Here : Home / News Plus

സോണിയയെയും രാഹുലിനെയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് കടത്തണമെന്ന് ബി.ജെ.പി എം.എല്‍.എ

Text Size  

Story Dated: Monday, March 31, 2014 03:10 hrs EDT

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തണമെന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഹീരാലാല്‍ റീഗര്‍. രാജസ്ഥാനിലെ ടോങ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലാണ് ഹീരാലാല്‍ റീഗര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഹീരാലാലിന്‍റെ  പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, തന്‍റെ  പ്രസംഗം തെറ്റായി വാഖ്യാനിക്കുകയായിരുന്നുവെന്നും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹീരാലാല്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More