You are Here : Home / News Plus

മുഖ്യമന്ത്രി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് സുധീരന്‍

Text Size  

Story Dated: Sunday, March 30, 2014 02:48 hrs EDT

സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മുഖ്യമന്ത്രി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനു തുറന്ന സമീപനമാണ്. ഇത്തരം കാര്യങ്ങളെ രാഷ്ട്രീയപരമായല്ല നിയമപരമായാണു കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.