You are Here : Home / News Plus

വി.എസിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്‍കി

Text Size  

Story Dated: Saturday, March 29, 2014 12:58 hrs EDT

കൊച്ചി: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈ ആറിന് വി.എസ് അച്യുതാനന്ദന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭൂമി തട്ടിപ്പിലും സോളാര്‍ തട്ടിപ്പ് കേസിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു. വി.എസിന്‍്റെ ഈ പരാമര്‍ശത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കേസ് നല്‍കിയിരിക്കുന്നത്.
ഇതേ വാര്‍ത്ത പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ദേശാഭിമാനി ജനറല്‍ മാനേജറും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി ജയരാജന്‍, ചീഫ് എഡിറ്ററും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.വി ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. 10.10 ലക്ഷം രൂപയാണ് ഉമ്മന്‍ചാണ്ടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.