You are Here : Home / News Plus

മോദിയെ കഷ്ണങ്ങളാക്കുമെന്ന് പ്രസംഗിച്ചയാള്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, March 29, 2014 04:00 hrs UTC

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ കഷ്ണങ്ങളായി നുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍. യു.പി.യിലെ സഹര്‍നാപുര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഇംറാന്‍ മസൂദാണ് അറസ്റ്റിലായത്.
'മോദി ഉത്തര്‍പ്രദേശിനെ ഗുജറാത്താക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ അയാളെ കഷ്ണങ്ങളായി നുറുക്കും. ആക്രമിക്കപ്പെടുന്നതിലോ കൊല്ലപ്പെടുന്നതിലോ എനിക്ക് ഭയമൊന്നുമില്ല. ഞാന്‍ മോദിക്കെതിരെ പൊരുതും. അയാള്‍ ചിന്തിക്കുന്നത് യു. പി. ഗുജറാത്താണെന്നാണ്. ഗുജറാത്തില്‍ നാലുശതമാനം മുസ്ലിങ്ങളേ ഉള്ളൂവെങ്കില്‍ യു.പി.യില്‍ 42 ശതമാനമുണ്ട്'- എന്നിങ്ങനെയായിരുന്നു മസൂദിന്‍റെ  പ്രസംഗം. മസൂദിന്‍റെ  പ്രസംഗം ഇന്റര്‍നെറ്റ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു. പ്രസംഗം വിവാദമായതിനെത്തുടര്‍ന്ന് മസൂദ് ഖേദം പ്രകടിപ്പിച്ചു. ആവേശത്തില്‍ പറഞ്ഞുപോയെന്നാണ് വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.