You are Here : Home / News Plus

പി.കെ കുഞ്ഞനന്തന്‍ ചട്ടംലംഘിച്ച്‌ ഭാര്യയുമായി കൂടിക്കാഴ്‌ച നടത്തി

Text Size  

Story Dated: Friday, March 28, 2014 07:11 hrs EDT

കോഴിക്കോട്‌: ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്‍ ചട്ടംലംഘിച്ച്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ ചികിത്സയ്‌ക്ക്‌ കൊണ്ടുപോകവെ കോഴിക്കോട്ടെ പ്രിന്‍സ്‌ ഹോട്ടലില്‍ ഭാര്യയുമായി കൂടിക്കാഴ്‌ച നടത്തി.ശാരീരിക അവശതകളെ തുടര്ന്നാണ് ഇന്നലെ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ കുഞ്ഞനന്തനെ മൂന്ന്‌ പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കൊപ്പം വിദഗ്‌ധചികിത്സയ്‌ക്കായി എത്തിച്ചത്‌. മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ ഹോട്ടലില്‍നിന്നു കുഞ്ഞനന്തനും പൊലീസുകാരും ഇറങ്ങി. കാമറയെ ഭയന്നു ഹോട്ടലില്‍നിന്ന്‌ ഇറങ്ങാന്‍ ഭാര്യ മടിച്ചു. രണ്ടേകാലോടെ ഭക്ഷണം കഴിക്കാനെന്ന പേരില്‍ ഹോട്ടലിലേക്ക്‌ കയറിയ കുഞ്ഞനന്തന്‍ ഭാര്യയുമായി സംസാരിച്ച്‌ വൈകുന്നേരം മൂന്നേകാലോടെയാണ്‌ ഹോട്ടലില്‍നിന്നു മടങ്ങിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.