You are Here : Home / News Plus

കെജ് രിവാളിന് നേരെ കയ്യേറ്റ ശ്രമം

Text Size  

Story Dated: Friday, March 28, 2014 01:53 hrs EDT

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് നേരെ കയ്യേറ്റ ശ്രമം. ഹരിയാനയിലെ ദിവാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെജരിവാളിനെ ആക്രമിക്കാന്‍ ശ്രമം നടന്നത്. അക്രമിയെ ആം ആദ്്മി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തന്നെ റാലിക്കിടെ ഒരാള്‍ കയ്യേറ്റം ചെയ്തെന്നും എതിരാളികളുടെ നിരാശയാണ് ഇത്തരം കയ്യേറ്റങ്ങളിലേക്ക് അവരെ പ്രേരിപ്പിക്കുന്നതെന്നും പിന്നീട് കെജ് രിവാള്‍ ട്വിറ്ററില്‍ കൂടി പ്രതികരിച്ചു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പാര്‍ട്ടീ പ്രവര്‍ത്തകര്‍ അക്രമപാത സ്വീകരിക്കരുതെന്നും അദ്ദേഹം ട്വറ്ററില്‍ രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.