You are Here : Home / News Plus

ഗവാസ്കറെ ബി.സി.സി.ഐ അദ്ധ്യക്ഷനാക്കണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Thursday, March 27, 2014 08:56 hrs UTC

എന്‍.ശ്രീനിവാസന്‍ മാറിനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ ഇടക്കാല പ്രസിഡന്‍്റായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്ക്കറെ നിയമിക്കാന്‍  സുപ്രീംകോടതി നിര്‍ദേശം. വാതുവെപ്പ് വിവാദത്തില്‍ പെട്ട ചെന്നൈ സൂപ്പര്‍കിങ്സ് ,  രാജസ്ഥാന്‍  റോയല്‍സ് ടീമുകളെ ഐ.പി.എല്‍  ടൂര്‍ണമെന്‍്റില്‍  നിന്ന് പുറത്താക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഐ.പി. എല്‍ കോഴക്കേസ് പരിഗണിക്കുന്ന വേളയിലാണ് സുപ്രീം കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്.
ഇന്ത്യ സിമന്റ്‌സിലെ ജീവനക്കാര്‍ ബി.സി.സി.ഐ അംഗമാകരുതെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യങ്ങളില്‍ നാളെ മറുപടി നല്‍കാനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഐപിഎല്‍ കോഴക്കേസില്‍ എം.എസ് ധോണിക്കും പങ്കെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്ന് കോടതിയില്‍ വാദിച്ചു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായപ്പോഴാണ് സാല്‍വെ ഇക്കാര്യം വാദിച്ചത്. ധോണിക്ക് ഐപിഎല്ലില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ ദുരൂഹമാണെന്നും സാല്‍വെ കോടതിയില്‍ വ്യക്തമാക്കി.

ചെന്നൈ ടീമിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ടീം ഉടമ കൂടിയായ എന്‍.ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന കര്‍ശന നിര്‍ദേശം സുപ്രീംകോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.