You are Here : Home / News Plus

ഉപാധികളോടെ അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് ശ്രീനിവാസന്‍

Text Size  

Story Dated: Thursday, March 27, 2014 03:09 hrs EDT

ഉപാധികളോടെ ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് എന്‍ ശ്രീനിവാസന്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസിന്‍റെ  നടപടികള്‍ അവസാനിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് കോടതിയില്‍ അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഐ.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് തടയരുതെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കയതിന് പിന്നാലെ, അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനാവില്ലെന്ന് ശ്രീനിവാസന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. അധ്യക്ഷപദവിയില്‍നിന്ന് രാജിവെച്ചില്ലെങ്കില്‍ നീക്കം ചെയ്ത് ഉത്തരവിറക്കുമെന്നും ജസ്റ്റിസ് പട്‌നായിക് അധ്യക്ഷനായ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ  പ്രതികരണം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.