You are Here : Home / News Plus

നെഞ്ചുവേദന: പി.ടി. തോമസ് എം.പി ആശുപത്രിയില്‍

Text Size  

Story Dated: Thursday, March 27, 2014 04:56 hrs UTC

കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇടുക്കി എം.പി പി.ടി. തോമസിനെ തൃശൂര്‍ ജുബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയുള്ള പി.ടി. തോമസ് ട്രെയിനില്‍ അവിടേക്കുള്ള യാത്രക്കിടെ ഇന്നു രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തൃശൂരില്‍ എത്തുമ്പോഴേക്കും വേദന ശക്തമായി. ട്രെയിനില്‍ സീറ്റില്‍നിന്ന് താഴെ ഇറങ്ങിയിരുന്ന എം.പിയെ സഹയാത്രികര്‍ തൃശൂര്‍ സ്റ്റേഷനില്‍ ഇറക്കുകയും ഇവിടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ എത്തിയിട്ടുണ്ട്. എം.പി നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.