You are Here : Home / News Plus

ആറന്മുള: എയര്‍പോര്‍ട്ട് അതോറിറ്റി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി

Text Size  

Story Dated: Tuesday, March 25, 2014 04:14 hrs EDT

ആറന്മുള വിമാനത്താവളം സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആറന്മുള വിമാനത്താവള പദ്ധതിയുടെ സാധ്യതാ പഠനത്തിനായി സ്ഥലപരിശോധന നടത്തിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു. പദ്ധതിക്കായി പ്രദേശത്തെ കുന്നുകള്‍ ഇടിച്ച് നിരത്തണമെന്നും മരങ്ങള്‍ മുറിക്കണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണമെന്നും വ്യക്തമാക്കിട്ടുണ്ട്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്‍െറ ഉയരം കുറക്കണം. കൂടാതെ കൊടിമരത്തില്‍ ലൈറ്റ് സ്ഥാപിക്കണം. സ്വകാര്യ വിമാനത്താവള പദ്ധതി ആയതിനാല്‍ എല്ലാ അനുമതിയും വാങ്ങണമെന്നും ശിപാര്‍ശ ചെയ്തതായും എയര്‍പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More