You are Here : Home / News Plus

ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്സിന്‍ അക്തര്‍ പിടിയില്‍

Text Size  

Story Dated: Tuesday, March 25, 2014 04:08 hrs EDT

ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ തഹ്സിന്‍ അക്തര്‍ പിടിയിലായെന്ന് സൂചന. ബിഹാറിലെ സമസ്തിപുരില്‍ നിന്ന് ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകിട്ട് ഡല്‍ഹി പൊലീസ് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ അറസ്റ്റിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. 2013ലെ പട്ന സ്ഫോടനത്തിന്‍െറ സൂത്രധാരന്‍ തഹ്സിന്‍ അക്തറാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.തലവന്‍ യാസീന്‍ ഭട്കല്‍ അറസ്റ്റിലായ ശേഷം ഇന്ത്യയിലെ ഇന്ത്യന്‍ മുജാഹിദിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തഹ്സിന്‍ അക്തറായിരുന്നുവെന്ന് സൂചന.തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തിലെ അറസ്റ്റിലായ വഖാസിനൊപ്പം തഹ്സിന്‍ അക്തര്‍ മൂന്നാറില്‍ താമസിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More