You are Here : Home / News Plus

ആലുവയിലെ മഴവില്‍ റസ്റ്റോറന്‍റ് പൊളിച്ചു നീക്കുന്നു

Text Size  

Story Dated: Tuesday, March 25, 2014 02:12 hrs EDT

എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ആലുവാപ്പുഴയുടെ തീരത്ത് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മഴവില്‍ റസ്റ്റോറന്‍റ് പൊളിച്ചു നീക്കി തുടങ്ങി. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പെതുമരാമത്ത് വകുപ്പാണ് കെട്ടിടം പൊളിക്കുന്നത്.
ഹോട്ടല്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനായി ടൂറിസം സെക്രട്ടറി സുമന്‍ ബില്ല, കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസ്, എറണാകുളം ജില്ലാ കലക്ടര്‍,ആലുവ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവര്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍റെ  നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് അസോസിയേഷന്‍ ഫോര്‍ എന്‍വയണ്‍മെന്‍റ് പ്രൊട്ടക്ഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹരജിയില്‍ ഹോട്ടല്‍ പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More