You are Here : Home / News Plus

ജസ്വന്ത് സിംഗ് പത്രിക സമര്‍പ്പിച്ചു

Text Size  

Story Dated: Tuesday, March 25, 2014 12:20 hrs EDT

സീറ്റ് നിഷേധിച്ച ബി.ജെ.പി.യെ വെല്ലുവിളിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ് രാജസ്ഥാനിലെ ബാഡ്‌മേര്‍ ലോക്‌സഭാമണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബി.ജെ.പി.യിലെ 'നമോ നമോ' മുദ്രാവാക്യങ്ങളും തീരുമാനമെടുക്കുന്ന പ്രക്രിയയും അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിഅധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്ങും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെയും തന്നെ വഞ്ചിച്ചുവെന്ന് ജസ്വന്ത് കുറ്റപ്പെടുത്തി. രാജ്‌നാഥ് രണ്ടാംതവണയാണ് തന്നെ പിന്നില്‍നിന്ന് കുത്തുന്നത്. വസുന്ധരരാജെയാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത്. അവര്‍ ജസ്വന്ത് സിങ്ങിനെ മാത്രമല്ല വഞ്ചിച്ചത്; ബി.ജെ.പി.യുടെ തത്ത്വങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More