You are Here : Home / News Plus

ഇടുക്കി സീറ്റ് മുന്നണിക്കായി ചെയ്ത ത്യാഗമെന്ന് മാണി

Text Size  

Story Dated: Monday, March 24, 2014 02:46 hrs EDT

ഇടുക്കി സീറ്റ് വേണ്ടെന്ന് വച്ചത് മുന്നണിക്ക് വേണ്ടി ചെയ്ത ത്യാഗമാണെന്ന് കെ.എം മാണി. ഇടുക്കി സീറ്റ് നിഷേധിച്ചതിന്‍റെ  പേരില്‍ മുന്നണിവിടുന്ന ഘട്ടം വരെയെത്തിയതാണ്. എന്നാല്‍ യു.ഡി.എഫിന് വേണ്ടി തീരുമാനം വേണ്ടെന്ന് വക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.എം മാണി. ഇടുക്കിക്ക് പകരം സീറ്റെന്ന കച്ചവടത്തിന് കേരള കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ലക്ഷ്മണ രേഖ ലംഘിച്ചിട്ടില്ല. എന്നാല്‍ ഇത് കേരള കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായി കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More